പുഴച്ചാൽ: ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായി നിയമനം നേടി നാടിന് അഭിമാനമായി മാറിയ പുഴച്ചാൽ സ്വദേശി ജിഷ്ണു ടി.ടിയെ SFC ക്ലബ്ബ് പുഴച്ചാലിന്റെ നേതൃത്വത്തിൽ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.
സ്വന്തം കഠിനാധ്വാനത്തിലൂടെയും മികച്ച ആത്മവിശ്വാസത്തിലൂടെയും ജിഷ്ണു കൈവരിച്ച ഈ വലിയ നേട്ടം പുഴച്ചാൽ പ്രദേശത്തിന് ഏറെ അഭിമാനകരമാണെന്ന് ചടങ്ങിൽ ഭാരവാഹികൾ പറഞ്ഞു. നാടിന്റെ സുരക്ഷയ്ക്കും സമൂഹ നന്മയ്ക്കുമായി സേവനം ചെയ്യാനുള്ള ഈ പുതിയ യാത്രയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ജിഷ്ണുവിന് സാധിക്കട്ടെയെന്ന് ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും ആശംസിച്ചു.
പൊതുസമൂഹത്തിന് മാതൃകയായ ജിഷ്ണു ടി.ടിക്ക് SFC ക്ലബ്ബ് പുഴച്ചാലിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും തുടർപഠന-സേവന മേഖലകളിലേക്കുള്ള ഭാവുകങ്ങളും നേരുന്നതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.