കെ.എൻ.എം വേങ്ങര മണ്ഡലം പൊതുപ്രഭാഷണം നവംബർ 22-ന്; പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

വേങ്ങര: "മതം മിതത്വം സുരക്ഷിതത്വം" എന്ന പ്രമേയത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ (KNM) വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുപ്രഭാഷണം 2026 നവംബർ 22 ഞായറാഴ്ച വൈകീട്ട് 6:30-ന് വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടക്കും.

പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ അഹമ്മദ് അനസ് മൗലവി മുഖ്യപ്രഭാഷണം നടത്തും. കൂരിയാട് സംവാദ അവലോകന പ്രസംഗം മൗലവി നസീറുദ്ദീൻ റഹ്മാനി, അബൂബക്കർ ഹാശിമി എന്നിവർ നിർവഹിക്കും.

പൊതുപ്രഭാഷണത്തിന്റെ പ്രചാരണ പോസ്റ്റർ പ്രകാശനം കക്കാടംപുറം ഗ്രീൻ സ്ക്വയറിൽ വെച്ച് നടന്നു. ചടങ്ങിൽ കള്ളിയത്ത് ഹസ്സൻ സാഹിബ്, കെ.കെ. അബ്ദുള്ള, എ.ബി.സി. മുജീബ് റഹ്മാൻ, കെ.കെ. കുഞ്ഞിമുഹമ്മദ്, എ.പി. അബ്ദുൽ നാസർ, ഇ.കെ. ഇമ്പിച്ചി, ടി.കെ. മുഹമ്മദ് മൗലവി, അരീക്കൽ കുഞ്ഞുട്ടി ഹാജി, സി.പി. മുഹമ്മദ് കുട്ടി, അൻസാരി പാലേരി, ജബ്ബാർ, പി.കെ. മൊയ്തീൻകുട്ടി, സി.എം. മുഹമ്മദ് അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.

സമ്മേളനത്തിൽ സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിലേക്ക് മുഴുവൻ ഇസ്‌ലാഹി പ്രവർത്തകരും കുടുംബസമേതം കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}