വേങ്ങരയിൽ 'ഹലോ ഇമ്മ്യൂണൈശേഷൻ' പദ്ധതിക്ക് തുടക്കം; ജനാധിപതികൾക്കും ആരോഗ്യ പ്രവർത്തകർക്കും പരിശീലനം നൽകി

വേങ്ങര: ബ്ലോക്ക് പഞ്ചായത്തും സി.എച്ച്.സിയും സംയുക്തമായി നടപ്പാക്കുന്ന 'ഹലോ ഇമ്മ്യൂണൈശേഷൻ' പദ്ധതിയുടെ ഭാഗമായി ജാതി-ജനപ്രതിനിധികൾക്കും ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക പരിശീലനം നൽകി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ടി. ജുസൈറാ മൻസൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഇ.കെ. സുബൈർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ക്ഷേമകാര്യ ചെയർപേഴ്സൺ കെ.പി. സുലൈഖാ മജീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ. മജീദ്, റസാഖ് പാടഞ്ചരി, പി.ടി. റസിയ, സി.വി. സഫൂറ, ഷംലത്ത് കവറൊടി, ഹസീന തയ്യിൽ, ഷീജ ചന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറക്കൽ, എച്ച്.എസ്.ടി. മുഹമ്മദ് ഫൈസൽ, വി. ശിവദാസൻ, പി. മിനി എന്നിവർ സംസാരിച്ചു.

പരിപാടിയിൽ ഡോ. ഷിബു കിഴക്കാത്ര, ഡോ. മായ എന്നിവർ ക്ലാസുകൾ എടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}