വേങ്ങര: KNM വേങ്ങര മണ്ഡലം ലീഡേഴ്സ് മീറ്റ് കുറ്റൂർ കക്കാടംപ്പുറം ഗ്രീന സ്ക്വയറിൽ വെച്ച് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ടി.കെ. മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം KNM ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് നസീം ഉദ്ഘാടനം ചെയ്തു.
യോജിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 22-ന് ഞായറാഴ്ച വേങ്ങര ടൗണിൽ കെ.എൻ.എമ്മിന്റെ പൊതുപ്രഭാഷണം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. കൂടാതെ, മണ്ഡലം മദ്രസാ സർഗ്ഗമേള വേങ്ങര മനാറുൽ ഹുദാ അറബിക് കോളേജ് ക്യാമ്പസിൽ വെച്ച് നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി.
സംഗമത്തിൽ അബ്ദുൽ മജീദ് സുഹരി, സി.പി. മുഹമ്മദ് കുട്ടി അൻസാരി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. സെക്രട്ടറി പി.കെ. മൊയ്തീൻകുട്ടി സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ചടങ്ങിൽ പി.കെ.സി. വീരാൻകുട്ടി, പി. മുജീബ് റഹ്മാൻ, മുഹമ്മദ് കുട്ടി മാസ്റ്റർ, കെ. അബ്ബാസലി, നാസർ കുന്നുംപുറം, കാമ്പ്രൻ കുഞ്ഞു, പി.കെ. നൗഫൽ അൻസാരി, ഇസ്മായിൽ മാസ്റ്റർ അച്ചനമ്പലം, ഇ.കെ. അലി മൊയ്തീൻ, ഹാറൂൺ റഷീദ് തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു.