യു.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് ജനകീയ കൂട്ടായ്മ 26-ന് വേങ്ങരയിൽ

വേങ്ങര: യു.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 26-ന് പ്രതിഷേധ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. വേങ്ങര ടൗണിൽ വൈകുന്നേരം 4 മണി മുതൽ 7 മണി വരെയാണ് പരിപാടി നടക്കുക.

പ്രതിഷേധ പരിപാടിയുടെ മുന്നൊരുക്കങ്ങൾക്കായി ചേർന്ന എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി യോഗത്തിൽ കെ. നഹീം അധ്യക്ഷത വഹിച്ചു. കൺവീനർ എൻ.കെ. പോക്കർ, സി.പി. രാധാകൃഷ്ണൻ, തയ്യിൽ ഹംസ, സി. ശിഹാബുദ്ദീൻ, എം.കെ. റസാക്ക്, എം. ഇബ്രാഹിം എന്നിവർ യോഗത്തിൽ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}