വേങ്ങര വെട്ടുതോടിൽ തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം; നിയന്ത്രണം വിട്ട വാഹനം മൺതിട്ടയിലേക്ക് ഇടിച്ചുകയറ്റി ഡ്രൈവർ!

വേങ്ങര: വേങ്ങര വെട്ടുതോട് വലിയ ഇറക്കത്തിൽ നിയന്ത്രണം വിട്ട നിസ്സാൻ പിക്കപ്പ് വാൻ റോഡരികിലെ മൺതിട്ടയിലേക്ക് ഇടിച്ചുകയറ്റി ഡ്രൈവർ വലിയ ദുരന്തംൊഴിവാക്കി. ഡ്രൈവറുടെ സമയോചിതമായ മനസ്സാന്നിധ്യം കൊണ്ടുമാത്രമാണ് വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും വലിയ അപകടത്തിൽപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വട്ടപ്പൊന്തയിൽനിന്ന് കല്ല് കയറ്റി വരികയായിരുന്ന നിസ്സാൻ പിക്കപ്പ് വാൻ വെട്ടുതോട് വലിയ ഇറക്കം ആരംഭിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് പെട്ടെന്ന് ബ്രേക്ക് നഷ്ടപ്പെട്ടത്. ബ്രേക്ക് കിട്ടാതെ വാഹനം വേഗതയിൽ മുന്നോട്ട് പാഞ്ഞെങ്കിലും, പരിഭ്രാന്തനാകാതെ ഡ്രൈവർ വാഹനം റോഡിന്റെ ഒരുവശത്തുള്ള മൺതിട്ടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
ഇതോടെ വാഹനം കൂടുതൽ ദൂരം നിയന്ത്രണമില്ലാതെ മുന്നോട്ടുപോകുന്നത് തടയാൻ കഴിഞ്ഞു. 

വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും രണ്ട് തൊഴിലാളികളും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടത് നാട്ടുകാർക്കും വലിയ ആശ്വാസമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}