വേങ്ങര: പ്രൊഫഷണൽ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും കുടുംബങ്ങളെയും ഒരേ വേദിയിൽ അണിനിരത്തി വിസ്ഡം യൂത്ത് വേങ്ങര സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫോക്കസ് പ്രൊഫഷണൽ ഫാമിലി കോൺഫറൻസിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സമ്മേളനത്തിന്റെ പോസ്റ്റർ പ്രമുഖ പണ്ഡിതൻ നൂറുദ്ദീൻ മദീനി പ്രകാശനം ചെയ്തു. ഷാഫി മൂച്ചിക്കൽ, ഷരീഫ് സലഫി പാണക്കാട് എന്നിവർ പോസ്റ്റർ ഏറ്റുവാങ്ങി.
ചടങ്ങിൽ വിസ്ഡം യൂത്ത് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് മുനവ്വർ കോട്ടക്കൽ, റിസ്വാൻ കുറ്റൂർ, അൻവർ ചേറൂർ, വലീദ് ചേറൂർ, ഷാഹിർ വേങ്ങര തുടങ്ങിയവർ സംബന്ധിച്ചു.
ഡിസംബർ 5 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ ചേറ്റിപ്പുറംമാടുള്ള നസീബ് ഗാർഡനിലാണ് സമ്മേളനം നടക്കുന്നത്. ഡോ. മുബഷിർ ടി.സി, ഡോ. ഫഹീം പി.കെ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. കുട്ടികൾക്കായി പ്രത്യേകം ആകർഷകമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
2027 ജനുവരി 17 ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന പ്രോഫേസ് പ്രൊഫഷണൽ ഫാമിലി കോൺഫറൻസിൻ്റെ മുന്നോടിയായാണ് വേങ്ങരയിൽ ഫോക്കസ് സംഘടിപ്പിക്കുന്നത്. പ്രൊഫഷണൽ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ കുടുംബബന്ധങ്ങൾക്കും വ്യക്തിത്വവികാസത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന വിജ്ഞാനപ്രദമായ സംഗമമായി പരിപാടി മാറും.
വേങ്ങരയിലെ മുഴുവൻ പ്രൊഫഷണൽ കുടുംബങ്ങളുടെയും പങ്കാളിത്തം സംഘാടകർ അഭ്യർത്ഥിച്ചു.
വിവരങ്ങൾക്ക്: 9747013228