തിരൂരങ്ങാടി: മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് അനിഷേധ്യമായ വൈജ്ഞാനിക പ്രസ്ഥാനമായി വളര്‍ന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനം 29ന് ഞായറാഴ്ച വാഴ്‌സിറ്റി ക്യാമ്പസില്‍ വെച്ച് നടക്കും.
ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി 28ന് ശനിയാഴ്ച രാത്രി ദേശീയ ഉര്‍ദു ഹുദവി സംഗമം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ നടക്കുന്ന ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
രാത്രി നടക്കുന്ന ബിരുദദാന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാഴ്‌സിറ്റി ചാന്‍സലര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സനദ് ദാനം നിര്‍വഹിക്കും. സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്്‌ലിയാര്‍, ട്രഷറര്‍ എം.ടി അബ്്ദുല്ല മുസ്്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മുഖ്യമന്ത്രി വി.ഡി സതീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബശീര്‍, കെ.എം ഷാജി, വി.ഇ അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയ പ്രമുഖരും സമസ്ത മുശാവറ അംഗങ്ങളും മറ്റു നേതാക്കളും സംബന്ധിക്കും. നവംബര്‍ 24 മുതല്‍ 29 വരെ ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയിലും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥി പ്രതിഭകളുടെ സര്‍ഗശേഷി മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവവും നടക്കും.