പൊന്നാനിയിൽ കടലിൽ മത്സ്യബന്ധനത്തിനിടെ മിന്നലേറ്റ് 28-കാരനായ തൊഴിലാളി മരിച്ചു; മൂന്നുപേർക്ക് പരിക്ക്

പൊന്നാനി: പൊന്നാനി ഹാർബറിന് സമീപം കടലിൽ മത്സ്യബന്ധനത്തിനിടെ മിന്നലേറ്റ് തൊഴിലാളി മരിച്ചു.  പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ മുഹമ്മദ്‌കുട്ടിയുടെ മകൻ റാഫി (28) യാണ് മരിച്ചത്.

റാഫി ഉൾപ്പെടെ നാലു പേർ മത്സ്യബന്ധനത്തിനായി ബുധനാഴ്ച വൈകീട്ടോടെയാണ് ഫൈബർ വള്ളത്തിൽ പുറപ്പെട്ടത്. രാത്രിയിലുണ്ടായ ശക്തമായ മിന്നൽ റാഫിക്ക് ഏൽക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ റാഫിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: പാത്തുട്ടി. സഹോദരങ്ങൾ: കോയ (കബഡി കോയ), സാദിഖ്, സീനത്ത്, മുംതാസ്, ജമീല.

റാഫിയുടെ കൂടെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ട മറ്റു മൂന്നു തൊഴിലാളികൾക്കും പരിക്കുണ്ട്. കതിരാന്റെ മുഹമ്മദ് കുട്ടി, ചുണ്ടന്റെ അഷറഫ്, ഹബീബ് ചെമ്പുകടിയൻ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ട് പോയി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}