ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ സമ്പൂർണ സമ്മേളനം 29ന് ഞായർ, താഴെ അങ്ങാടിയിൽ

വേങ്ങര: ജമാഅത്തെ ഇസ്ലാമി, വേങ്ങര ഏരിയ സമ്മേളനം നവംബർ 29 ഞായറാഴ്ച വൈകീട്ട് 4.30ന്  ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. വേങ്ങര താഴെ അങ്ങാടിയിൽ, 2000 പേർക്ക് ഇരിക്കാവുന്ന പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ വിവിധ സെഷനുകളിലായി ജമാഅത്ത് നേതാക്കളായ ടി. മുഹമ്മദ്‌ വേളം, പി വി റഹ്മാബി,അബ്ദുൽ അസീസ് അൻസാരി പൊന്മുണ്ടം, സമീർ മേലാറ്റൂർ, അബ്ദുസ്സലാം ഇ.വി എന്നിവർ പങ്കെടുക്കും. 

സമ്മേളനത്തിൽ സുഗന്ധമുള്ള ജീവിതം, ഹംസഫർ എന്നീ ഡിജിറ്റൽ പ്രദർശനങ്ങൾ, ചോദ്യോത്തര സെഷൻ, എന്നിവ ഉണ്ടായിരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സമ്മേളനം വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ജനറൽ കൺവീനർ അബ്ദുൽ കരീം ഇ. വി അഭ്യർത്ഥിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}