കണ്ണമംഗലം കുടുംബശ്രീക്ക് കീഴിൽ മസാലപ്പൊടി നിർമ്മാണ യൂണിറ്റ്; 'ഹരിതം പ്രൊഡ്യൂസർ ഗ്രൂപ്പ്' ഉദ്ഘാടനം ചെയ്തു

കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന് കീഴിൽ മസാലപ്പൊടികളുടെ ഉൽപാദനവും വിപണനവും ലക്ഷ്യമിട്ട് രൂപീകരിച്ച ഹരിതം പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ അനില അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈൻ കാര്യവട്ടത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നെടുമ്പള്ളി സൈതു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൂഫിയ ചോല, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന അനൂപ് എന്നിവർ സംബന്ധിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നംഷാദ് അമ്പലവൻ, ഷമീർ പുള്ളാട്ട്, ടി.കെ. കുഞ്ഞാലസ്സൻ, റഹിയാനത്ത്, ലത്തീഫ്, ഉണ്ണി അരക്കിങ്ങൽ, സൈതലവി ആക്കപ്പറമ്പൻ, ഉമ്മുസൽമത്ത്, സകീന, മുജീബ് റഹ്മാൻ പി., ഗൗരി എം.വി., സുബൈദ എന്നിവരും പങ്കെടുത്തു.

സി.ഡി.എസ് വൈസ് ചെയർപേഴ്സൺ മുംതാസ് ടി.പി., സി.ഡി.എസ് അംഗങ്ങളായ അനിത, സമീന, സാവിത്രി, സുചിത്ര, രജിത, റജീന, സി.ഡി.എസ് മെമ്പർ സെക്രട്ടറി ഷീജ, കൃഷി ഓഫീസർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ സൗമ്യ സത്യൻ, അഗ്രി സി.ആർ.പി ഉമ്മുകുൽസു കെ., വേങ്ങര ബ്ലോക്ക് അഗ്രി സി.ആർ.പി.മാരായ റാബിയ, രാധ, ശൈലജ, സുമലത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഹരിതം പി.ജി ഭാരവാഹികളായ സോഫിയ, പ്രസീന, ശുഭ, ആബിദ, സരോജിനി, കളിക്കുട്ടിയമ്മ, സീതാലക്ഷ്മി, ഉമൈബ, സി.ഡി.എസ് അക്കൗണ്ടന്റ് ശ്രീനി, എം.ഇ.സി.മാരായ സൂര്യ, ചൈതന്യ, ലിഖ, ഷിജിത, വിവിധ അയൽക്കൂട്ട അംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}