മന്തിയും ലഘുഭക്ഷണവും വില്ലനായി; മലപ്പുറത്ത് വീണ്ടും ഷിഗെല്ല: നാലുവയസുകാരിയടക്കം 3 പേർക്ക് രോഗബാധ, 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം നിലമ്പൂരിൽ നാലുവയസുകാരി ഉൾപ്പെടെ മൂന്ന് പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്.

അമരമ്പലത്തെ ലഘുഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച നാലുവയസുകാരിക്കും, പാലുണ്ടയിലെ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച മറ്റ് രണ്ടുപേർക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കൂടുതൽ പേരുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.

ഏകദേശം 23 ഓളം പേരാണ് നിലവിൽ വയറിളക്കം, ഛർദ്ദി, വയറുവേദന തുടങ്ങിയ ഷിഗെല്ല രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 

ലക്ഷണങ്ങളോടെ കൂടുതൽ പേർ എത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രോഗബാധയ്ക്ക് കാരണമായെന്ന് സംശയിക്കുന്ന സ്ഥാപനങ്ങൾ അടച്ചിടാൻ അധികൃതർ നിർദേശം നൽകി.

ആരോഗ്യവകുപ്പ് പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ലക്ഷണങ്ങളും പകരുന്ന രീതിയും
മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയും രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പൂർക്കം വഴിയുമാണ് ഷിഗെല്ല പടരുന്നത്. രോഗബാധിതരുമായി സമ്പർക്കത്തിലായാൽ ഒന്നു മുതൽ ഏഴു ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. കടുത്ത പനി, വയറുവേദന, മനംപുരട്ടൽ, ഛർദ്ദിൽ, രക്തം കലർന്ന വയറിളക്കം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

ആരോഗ്യവകുപ്പിന്റെ പ്രധാന നിർദേശങ്ങൾ:

വ്യക്തിശുചിത്വം കർശനമായി പാലിക്കുക.

ആഹാരത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

ഭക്ഷണം തുറന്നുവെക്കാതെ അടച്ചുവെക്കുകയും ചൂടോടെ മാത്രം കഴിക്കുകയും ചെയ്യുക.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}