സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടാൻ യുവാക്കൾ സജ്ജമാകുന്നു; ദാറുൽ ഹിക്മയിൽ 'ലെസ്സൺസ്' ക്യാമ്പ്!

വേങ്ങര: നവംബർ 14, 15 (ശനി, ഞായർ) തീയതികളിൽ വേങ്ങര നൗഫ ഹോസ്പിറ്റലിന് സമീപമുള്ള ദാറുൽ ഹിക്മ കോംപ്ലക്സിൽ വെച്ച് നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലാ ‘ലെസ്സൺസ്’ ദഅ്‌വാ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.

ജില്ലയിലെ യുവാക്കൾക്ക് തങ്ങളുടെ സമൂഹത്തിലെ തിന്മകൾക്കെതിരെയുള്ള പ്രബോധന പ്രവർത്തനങ്ങളിൽ കൂടുതൽ അറിവും പ്രായോഗിക പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പ്രമുഖ പരിശീലകരായ നൂറുദ്ദീൻ മദീനി, ഹംസ ശാക്കിർ അൽ ഹികമി, നിഹാദ് അൽ ഹികമി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.

സ്വാഗതസംഘം രൂപീകരണ യോഗത്തിൽ വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് മുനവ്വർ കോട്ടക്കൽ, കോഡിനേറ്റർ ഫാസിൽ പരപ്പനങ്ങാടി, വിസ്ഡം മണ്ഡലം ഭാരവാഹികളായ അബ്ദുല്ലത്തീഫ് കുറ്റൂർ, സാലിം, ഷെരീഫ് പാണക്കാട്, റിസ്‌വാൻ,  എന്നിവർ സംസാരിച്ചു.

ജില്ലയിലെ പ്രബോധന പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം പകരുന്ന ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}