വീണാലുക്കൽ പൗരസമിതിയുടെ പന്ത്രണ്ടാമത് പൊതുകിണർ സമർപ്പിച്ചു; നാടിന് ദാഹജലമൊരുക്കി വീണ്ടും മാതൃക!

പറപ്പൂർ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകാപരമായ മുന്നേറ്റവുമായി വീണാലുക്കൽ പൗരസമിതി. കഴിഞ്ഞ അഞ്ചുവർഷമായി വീണാലുക്കൽ മഹല്ലിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പൗരസമിതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച പന്ത്രണ്ടാമത് പൊതുകിണർ നാടിന് സമർപ്പിച്ചു.

ഒരു നാടിന്റെ കുടിവെള്ള ആവശ്യങ്ങൾക്ക് വലിയ ആശ്വാസമേകുന്ന പുതിയ പൊതുകിണറിന്റെ ഉദ്ഘാടന കർമ്മം വീണാലുക്കൽ മഹല്ല് ഖാളി ബാവ ഉസ്താദ് നിർവഹിച്ചു. ചടങ്ങിൽ അദ്ദേഹം പ്രത്യേക പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പ്രദേശത്തെ നിരവധി പ്രമുഖരും നാട്ടുകാരും ചടങ്ങിൽ സാക്ഷികളായി പങ്കെടുത്തു.
ചടങ്ങിൽ വീണാലുക്കൽ പൗരസമിതി ഉപദേശക സമിതി അംഗങ്ങളായ സലാം ഹാജി നടുത്തൊടിക, ചെറീദ് ഹാജി ടി.പി, ആലങ്ങാടൻ ഷെരീഫ്, ഹൈദ്രോസ് ഹാജി കെ.കെ, അബ്ദുള്ള പഞ്ചിളി എന്നിവർ സന്നിഹിതരായിരുന്നു.

പൗരസമിതി പ്രസിഡന്റ് അൻവർ കെ.കെ, വൈസ് പ്രസിഡന്റ് മുജീബ് ഒ.പി, സെക്രട്ടറി അൻസാരി വാഴയിൽ, ട്രഷറർ സിദ്ധിഖ് തേക്കിൽ, ജോയിന്റ് സെക്രട്ടറി താജുദ്ദീൻ കരിമ്പനക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഹംസ കുട്ടി പുന്നക്കൽ, അനീസ് ബാബു സി, ഉനൈസ് ടി, ഷറഫുദ്ദീൻ മാസ്റ്റർ ആലങ്ങാടൻ, വീണാലുക്കൽ മഹല്ല് മുഹദ്ദിൻ ഹുസൈൻ മുസ്‌ലിയാർ, കോമു മുസ്ലിയാർ എന്നിവർക്കൊപ്പം വിവിധ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

ആറാമത് സ്നേഹവീടിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ

കുടിവെള്ള പദ്ധതിക്ക് പുറമെ, വീണാലുക്കൽ പൗരസമിതിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന ആറാമത് 'സ്നേഹവീടിന്റെ' നിർമ്മാണ ജോലികൾ അവസാന ഘട്ടത്തിലാണെന്നും സംഘാടകർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}