വേങ്ങര: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (SDPI) യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ പാക്കടപ്പുറായ ബൂത്ത് കമ്മിറ്റി നിലവിൽ വന്നു.
പരപ്പൻച്ചിന കൊളക്കാട്ടിൽ ഓഡിറ്റോറിയത്തിൽ യങ് ഡെമോക്രാറ്റ്സ് മണ്ഡലം പ്രസിഡന്റ് സലീം പതാക ഉയർത്തിയതോടെ ആരംഭിച്ച ബൂത്ത് യൂത്ത് കൗൺസിൽ യങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ജോയിന്റ് കൺവീനർ യൂനുസ് വെന്തൊടി ഉദ്ഘാടനം ചെയ്തു.
യങ് ഡെമോക്രാറ്റ്സ് മണ്ഡലം പ്രസിഡന്റ് സലീം, വൈസ് പ്രസിഡന്റ് നിയാസ്, SDPI പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ നാസർ, വിമൺ ഇന്ത്യ മൂവ്‌മെന്റ് വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷർമിള മൻസൂർ എന്നിവർ സംസാരിച്ചു.
തുടർന്ന്, യങ് ഡെമോക്രാറ്റ്സ് ജോയിന്റ് സെക്രട്ടറി മിർഫ പാക്കടപ്പുറായ ഡെമോക്രാറ്റ്സ് ബൂത്ത് കമ്മിറ്റിയെ പ്രഖ്യാപിച്ചു.
പ്രസിഡന്റ്: സാലിഹ്
വൈസ് പ്രസിഡന്റ്: സബീൽ
സെക്രട്ടറി: മൻസൂർ
ജോയിന്റ് സെക്രട്ടറി: അബ്ദുൽ ഖാദർ
ട്രഷറർ: ഇർഷാദ്
കമ്മിറ്റി അംഗം: അജ്നാസ്
ഡിബിസിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ നാട്ടുകാരുടെ വലിയ ജനപങ്കാളിത്തം ശ്രദ്ധേയമായി. ഉദ്ഘാടനച്ചടങ്ങിനോടൊപ്പം സംഘടിപ്പിച്ച വടംവലി മത്സരം നാട്ടുകാർ ആവേശപൂർവം ഏറ്റെടുത്തു. വിവിധ ടീമുകൾ പങ്കെടുത്ത വടം വലി മത്സരത്തിൽ ഗാന്ധിക്കുന്ന് ടീം ഒന്നാം സ്ഥാനവും പരപ്പൻച്ചിന ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.