മേൽമുറിയിൽ വേങ്ങര സ്വദേശിയുടെ കാറിന് തീപിടിച്ച് കത്തിനശിച്ചു; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഭാഗികമായി കത്തിനശിച്ചു. മലപ്പുറം മേൽമുറി കോണോംപാറയിൽ ഇന്നലെ രാത്രി 7.30-ഓടെയായിരുന്നു സംഭവം. വേങ്ങര സ്വദേശി ഫാഹിമിന്റെ ഉടമസ്ഥതയിലുള്ള ടോയോട്ട ക്ലൂഗർ കാറിനാണ് തീപിടിച്ചത്.

സർവീസ് സെന്ററിൽ നിന്നും ഉടമസ്ഥന്റെ വീട്ടിലേക്ക് ഡ്രൈവർ വാഹനം ഓടിച്ചു കൊണ്ടുപോകുന്നതിനിടെയാണ് പെട്ടെന്ന് തീ പടർന്നത്. പുക ഉയരുന്നത് കണ്ട് ഉടൻതന്നെ ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വൻ അപകടവും ആളപായവും ഒഴിവായി.

വിവരമറിഞ്ഞ് മലപ്പുറത്ത് നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷിന്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ കെ. സന്ദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി.പി. നിഷാദ്, മുഹമ്മദ് ഷഫീക്ക്, കെ.പി. അരുൺലാൽ, പി.കെ. അബ്ദുള്ള, ഹോംഗാർഡുമാരായ ജോയ് ഫ്രാൻസിസ്, കെ.കെ. അനൂപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}