ആനുകൂല്യങ്ങൾ മുടങ്ങി: വേങ്ങര ബ്ലോക്ക് ഓഫീസിലേക്ക് പട്ടികജാതി ക്ഷേമസമിതിയുടെ മാർച്ചും ധർണയും

വേങ്ങര: പട്ടികജാതി വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി (പികെഎസ്) വേങ്ങര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര ബ്ലോക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

ഏക വരുമാനദായകൻ മരണപ്പെട്ട കുടുംബങ്ങൾക്കുള്ള ധനസഹായം, വിവാഹ ധനസഹായം, ചികിത്സാ ധനസഹായം എന്നിവ അടിയന്തരമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

പികെഎസ് സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ പി.പി. ലക്ഷ്മണൻ ധർണ ഉദ്ഘാടനം ചെയ്തു. വി.കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. പികെഎസ് സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സുബ്രഹ്മണ്യൻ, കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) വേങ്ങര ഏരിയ പ്രസിഡന്റ് ഇ. വാസു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി. രവി സ്വാഗതവും എ.കെ. വരദൻ നന്ദിയും പറഞ്ഞു.

പി. ഷാജി, ഇ. ഗിരീഷ്, സി.എം. കൃഷ്ണൻകുട്ടി, സി. അഭിലാഷ്, കെ. സുനിൽ, പി. ഉദയൻ, ഗീത ചാലിൽ, പി.പി. ചാത്തപ്പൻ, കെ.പി. സുന്ദരൻ, വി. സുധീഷ്, പി.കെ. പ്രഭാകരൻ, കെ.പി. പ്രതീപ്, പി. വിലാസിനി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}