വേങ്ങര ഉപജില്ലാ സ്കൂൾ കലോത്സവം 2026: വിളംബര ജാഥ ഇന്ന് ഉച്ചയ്ക്ക് 2:30-ന്

വേങ്ങര: 37-ാമത് വേങ്ങര ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ (ചിലമ്പൊലി 2026) ഭാഗമായുള്ള വിളംബര ജാഥ ഇന്ന് ഉച്ചയ്ക്ക് 2:30 മണിക്ക് നടക്കും. വേങ്ങര ടൗണിൽ നിന്നും ആരംഭിച്ച് ജി.വി.എച്ച്.എസ്.എസ് വേങ്ങരയിൽ സമാപിക്കുന്ന വിധത്തിലാണ് വിളംബര ജാഥ ക്രമീകരിച്ചിരിക്കുന്നത്.  

നവംബർ 16, 17, 18, 19 തീയതികളിൽ ജി.വി.എച്ച്.എസ്.എസ് വേങ്ങരയിലാണ് കലോത്സവം അരങ്ങേറുന്നത്. കലാമാമാങ്കത്തിന്റെ വരവറിയിച്ചുകൊണ്ട് നടക്കുന്ന വിളംബര ജാഥയിലേക്ക് ഏവർക്കും സ്വാഗതം ആശംസിക്കുന്നതായി മീഡിയ & പബ്ലിസിറ്റി കമ്മിറ്റി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}