പറപ്പൂരിൽ എസ്.ഐ.പി പരിശീലന ക്ലാസ്സ്; ഇ.കെ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

പറപ്പൂർ: പറപ്പൂർ പെയിൻ & പാലിയേറ്റീവ് കമ്മറ്റിയും പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി എൻ എസ് എസ് യൂണിറ്റും സംയുക്തമായി എസ് ഐ പി പരിശീന ക്ലാസ്സ് സംഘടിപ്പിച്ചു. 

ഹോപ്പ് ഫൗണ്ടേഷൻ ഹാളിൽ നടന്ന പരിശീലിന ക്ലാസ്സ് വേങ്ങര ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ഇ.കെ സുബൈർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി അയമുതു മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളായ എ.പി മൊയ്തുട്ടി ഹാജി, സി.കെ മുഹമ്മദലി മാസ്റ്റർ ബാവ നെല്ലൂർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു. ഹോം കെയർ പദ്ധതിയിൽ എൻ എസ് എസ് വൊളണ്ടിയർമാർ പതിവായി പങ്കാളിത്തം വഹിച്ച് വരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}