തിരൂരങ്ങാടി: തൊഴിലിന്റെ സ്വഭാവം ലോകമെമ്പാടും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെ് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല ബിരുദദാന പ്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്നതോടെ പരമ്പരാഗത തൊഴില്‍ രീതികളില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള തൊഴിലുകള്‍ വരും വര്‍ഷങ്ങളില്‍ നിലനില്‍ക്കണമെന്നില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ആഗോള തൊഴില്‍ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ 'ഗ്ലോബല്‍ ജോബ് വാച്ച്' രൂപീകരിച്ചി'ുണ്ട്. 12 മേഖലകളിലെ അക്കാദമിക് വിദഗ്ധരെ ഉള്‍പ്പെടുത്തി ആഗോള തൊഴില്‍ പ്രവണതകള്‍ വിലയിരുത്തുകയും, അതിനനുസരിച്ച് പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുകയുമാണ് ലക്ഷ്യം. പഴയ കരിക്കുലവും സിലബസുമായി മുന്നോട്ടു പോകുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സര്‍വകലാശാലകളെയും കാലഹരണപ്പെട്ടതാക്കുമെന്നും, ഇത് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളുടെ തൊഴില്‍ സാധ്യതകളെ ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ കോഴ്‌സുകളും അക്കാദമിക് പ്രോഗ്രാമുകളും ആരംഭിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാറുല്‍ഹുദാ സെക്രട്ടറി ഡോ. യു.വി.കെ മുഹമ്മദ് അധ്യക്ഷനായി. ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും അക്കാദമിക് രജിസ്ട്രാര്‍ ഡോ. റഫീഖ് ഹുദവി കരിമ്പനക്കല്‍ നന്ദിയും പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, എം.എല്‍.എ മാരായ പി.എം.എ സമീര്‍, അഡ്വ. കെ.പി നൗഷാദലി, വി.എസ് ജോയ്, ദാറുല്‍ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി പുലിക്കോട്, പി.എസ്.എച്ച് തങ്ങള്‍, തിരൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ഇബ്രാഹീം ഹാജി, തിരൂരങ്ങാടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്്മാന്‍ കുട്ടി, കെ.പി അഹ്മദ് കുട്ടി ഹാജി, മാതാപുഴ അഹ്മദ് കുട്ടി ഹാജി, താപ്പി അബ്ദുല്ലക്കുട്ടി ഹാജി, സൈദ് തങ്ങള്‍ കോട്ടക്കല്‍, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി സംബന്ധിച്ചു.