പണിസ്ഥലത്ത് മതിൽ ഇടിഞ്ഞുവീണ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി നാല് തൊഴിലാളികൾക്ക് പരിക്ക്

തിരൂർ: തലക്കടത്തൂർ പടിഞ്ഞാക്കരയിൽ പണിസ്ഥലത്ത് മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. കമ്പിളിപ്പറമ്പിൽ റാഷിദ്, പുഴക്കൽ അഷ്റഫ് എന്നിവർക്കും തമിഴ്നാട് സ്വദേശികളായ രണ്ട് തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

പണിസ്ഥലത്ത് താഴ്ഭാഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി മുകൾഭാഗത്തെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിനും കരിങ്കല്ലുകൾക്കും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ തൊഴിലാളികൾ കുടുങ്ങി.

അപകടം നടന്നയുടൻ പ്രദേശവാസികളും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നാലുപേരെയും അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്തു.

പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}