വേങ്ങര: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ഫാമിലി മീറ്റ് പ്രൊഫേസ് 6.0-ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. പരിപാടിയുടെ പോസ്റ്റർ കേരള വ്യവസായ, വാണിജ്യ, വിവരസാങ്കേതിക, നിർമ്മിതബുദ്ധി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു.
2027 ജനുവരി 17 ഞായറാഴ്ച തിരുവനന്തപുരം,
സഫ കൺവെൻഷൻ സെന്ററിലാണ് പ്രൊഫേസ് 6.0 അരങ്ങേറുന്നത്. പ്രൊഫഷണൽ മേഖലയിലുള്ളവരെയും കുടുംബങ്ങളെയും ഒരുമിപ്പിക്കുന്ന സംഗമത്തിന്റെ ഭാഗമായി വിവിധ പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പ്രൊഫൈസിന്റെ ഭാഗമായി ഡിസംബർ 5 ശനിയാഴ്ച വൈകുന്നേരം വേങ്ങരയിൽ ഫോക്കസ് പ്രൊഫഷണൽ ഫാമിലി മീറ്റ് നടക്കും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ ഷാഹിർ എസ്, വലീദ് കെ. എം., ഷെരീഫ് പാണക്കാട് തുടങ്ങിയ സംഘടനാ നേതാക്കളും ഭാരവാഹികളും സംബന്ധിച്ചു.