ചെറുമുക്കിൽ മദ്രസയിലേക്ക് പോവുകയായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു

ചെറുമുക്ക്: മലപ്പുറം നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് ജീലാനി നഗറിൽ മദ്രസയിലേക്ക് പോവുകയായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു. ചെറുമുക്ക് കാട്ടുപടിയേക്കൽ ഫൈഹ (9), കാട്ടുപടിയേക്കൽ ഹൗസിൽ റയാൻ (6) എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവത്തെ തുടർന്ന് കുട്ടികളെ ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്ക് ഗുരുതരമായതിനാൽ തുടർ ചികിത്സക്കായി ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}