മദ്രസയിൽ പോകുന്ന കുട്ടികളും ഭീതിയിൽ! കടുവാളൂരിൽ തെരുവുനായ ശല്യം രൂക്ഷം; യുവാവിന് കടിയേറ്റു

തിരൂരങ്ങാടി: കൊടിഞ്ഞി കടുവാളൂരിൽ തെരുവുനായ ശല്യം അതീവ രൂക്ഷമാകുന്നു. തെരുവുനായയുടെ പെട്ടെന്നുള്ള ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. കടുവാളൂർ പയ്യനക്കടവത്ത് നൗഷാദിനാണ് (33) നായയുടെ കടിയേറ്റത്.

ശനിയാഴ്ച വൈകിട്ട് കടുവാളൂർ കോഴിക്കടയ്ക്ക് സമീപം ബൈക്കിൽ ഇരിക്കുകയായിരുന്ന നൗഷാദിന് നേരെ പാഞ്ഞെത്തിയ നായ ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകി.

കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് തെരുവുനായ ശല്യം കാരണം പ്രദേശവാസികൾ വലിയ ദുരിതത്തിലാണ്. രാപ്പകൽ വ്യത്യാസമില്ലാതെ ഡസൻ കണക്കിന് നായ്ക്കളാണ് സംഘമായി നിരത്തുകളിൽ വിഹരിക്കുന്നത്. പുലർച്ചെ മദ്രസകളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികളും വയോധികരുമടക്കം വലിയ ഭീതിയിലാണ് വഴിനടക്കുന്നത്. ഇതിനോടകം നിരവധി പേരാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

പ്രദേശത്ത് വളർത്തുകോഴികളെയും മറ്റു വളർത്തുമൃഗങ്ങളെയും നായ്ക്കൾ കൂട്ടത്തോടെ പിടികൂടുന്നത് പതിവായിട്ടുണ്ട്. തെരുവുനായ്ക്കളുടെ ഭീതി കാരണം സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സാഹചര്യമാണെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}