വൈദ്യുതി പ്രതിസന്ധി കൃത്രിമം; പിന്നില്‍ ദുരൂഹതയെന്ന് പിണറായി വിജയന്‍; സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിക്ഷാമം ഉണ്ടാകേണ്ട കാലാവസ്ഥയല്ല നിലവിലുള്ളതെന്നും, വൈദ്യുതി രംഗത്ത് പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ വൈദ്യുതിക്ഷാമം കൃത്രിമമായി സൃഷ്ടിച്ചതാണ്. ഇതിന് പിന്നിൽ അതീവ ഗൗരവമുള്ള കാര്യങ്ങളുണ്ടെന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വടക്കേ ഇന്ത്യയിൽ ഉൾപ്പെടെ നല്ല മഴ ലഭിച്ചതോടെ രാജ്യത്ത് ആകെ വൈദ്യുതി ലഭ്യത മെച്ചപ്പെട്ട നിലയിലാണ്. പക്ഷേ, സർക്കാരും മുഖ്യമന്ത്രിയും വൈദ്യുതി പ്രതിസന്ധിയെന്നാണ് പറയുന്നത്. വൈദ്യുതി ബോർഡ് എടുത്ത നിലപാട് തള്ളുന്ന സർക്കാരിന്റെ നടപടി സംശയാസ്പദമാണ്. വൈദ്യുതി ബോർഡും വകുപ്പ് മന്ത്രിയും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന് പിറണായി അഭിപ്രായപ്പെട്ടു. 

സാധാരണ നിലയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് വൈദ്യുതി ബോർഡാണ്; അതിന്റെ പ്രധാന ഉത്തരവാദിത്തവും അവർക്കാണ്. കരാർ ഒപ്പിടാൻ തീരുമാനിച്ചത് താനാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അങ്ങനെയെങ്കിൽ പിന്നെന്തിനാണ് വകുപ്പും മന്ത്രിയും ബോർഡും? പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോൾ അതിൽ എന്തോ ഒളിച്ചുവയ്ക്കാനുണ്ടെന്ന് പിണറായി പറഞ്ഞു.

അഴിമതി ആരോപണങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് വൈദ്യുതി വാങ്ങേണ്ടത്. നല്ല കഴിവുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജമാണിക്യം. കാര്യങ്ങൾ പരിശോധിച്ചപ്പോൾ ക്രമക്കേടുകൾ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തിയത്. എന്നാൽ തങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനെ സ്ഥാനമാറ്റുകയാണ് സർക്കാർ ചെയ്തത്. 

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}