ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്! ഇന്ന് മലപ്പുറം ടൗണിൽ വൻ ഗതാഗത ക്രമീകരണം; പാർക്കിംഗിനും പൂർണ്ണ നിരോധനം

മലപ്പുറം: ബിജെപി,യൂത്ത് കോൺഗ്രസ് രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ  ഒരേസമയം പതിനായിരക്കണക്കിന് പ്രവർത്തകരുടെ പദയാത്രകൾ ഒരേസമയം മലപ്പുറം നഗരത്തിൽ പ്രവേശിക്കുന്നതിനാലും ബിജെപിയുടെയും യൂത്ത് കോൺഗ്രസിന്റെയും ഒരേസമയം കുന്നുമ്മൽ ടൗണിൽ എത്തിച്ചേരാൻ സാധ്യതയുള്ളതിനാലും ഇന്ന് (വെള്ളി) മലപ്പുറം ടൗണിലും പരിസര പ്രദേശങ്ങളിലും പ്രത്യേക സുരക്ഷയും ഗതാഗത ക്രമീകരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

വൈകിട്ട് 03:00 മണി മുതൽ പദയാത്രകൾ അവസാനിക്കുന്നത് വരെ മലപ്പുറം ടൌണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കോഴിക്കോട്/പെരിന്തൽമണ്ണ ഭാഗത്തുനിന്നുള്ള 
കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മലപ്പുറം ടൗണിലേക്ക് പ്രവേശിപ്പിക്കാതെ മച്ചിങ്ങൽ കാവുങ്ങൽ ബൈപ്പാസ് റോഡുകൾ വഴിയോ മറ്റ് നിർദ്ദിഷ്ട ലിങ്ക് റോഡുകൾ വഴിയോ തിരിച്ചുവിടുന്നതാണ്.

കോട്ടക്കൽ, വേങ്ങര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കുന്നുമ്മൽ ടൗണിൽ  പ്രവേശിക്കാതെ കിഴക്കേതല വഴി മച്ചിങ്ങൽ മുണ്ടുപറമ്പ് വഴി  തിരിഞ്ഞ് പോകേണ്ടതുമാണ്.

വലിയങ്ങാടി, മച്ചിങ്ങൽ, കോട്ടപ്പടി, കിഴക്കേത്തല, കുന്നുമ്മൽ, സിവിൽ സ്റ്റേഷൻ റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു.

പൊതുജനങ്ങളും വാഹന ഡ്രൈവർമാരും ഇന്ന് വൈകിട്ട് ടൗണിലെ പോലീസ് നിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് മലപ്പുറം പോലീസ് അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}