ദാറുല്‍ഹുദാ സിബാഖ് ബ്രോഷര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സിബാഖ് ദേശീയ കലോത്സവത്തിന്റെ ബ്രോഷര്‍ മുഖ്യമന്ത്രി വി. ഡി സതീശന്‍ പ്രകാശനം ചെയ്തു. 'മെയ്ക്ക് ഇറ്റ് യുവര്‍ ഔണ്‍' എന്നതാണ് ഈ വര്‍ഷത്തെ സിബാഖിന്റെ പ്രമേയം. നവംബര്‍ 24 മുതല്‍ 29 വരെ വാഴ്‌സിറ്റി കാംപസില്‍ വെച്ച് 20 സംസ്ഥാനങ്ങളില്‍ നിന്നായി നാലായിരത്തിലധികം മത്സരാര്‍ഥികള്‍ മാറ്റുരക്കും. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സമീര്‍ എം.എല്‍.എ, ദാറുല്‍ഹുദാ ജന.സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി സംബന്ധിച്ചു.

ഫോട്ടോ ക്യാപ്ഷന്‍:
ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവം ബ്രോഷര്‍ മുഖ്യമന്ത്രി വി. ഡി സതീശന്‍ പ്രകാശനം ചെയ്യുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}