വേങ്ങര: ചുള്ളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റിക്ക് കീഴിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന 'തരംഗം യൂണിറ്റ് കാരവൻ' സംഘടിപ്പിച്ചു. ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങ് മേഖല കൗൺസിലർ അലാവുദ്ദീൻ മനാട്ടിപറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെന്റ് സമിതി അംഗം മുസ്തഫ എം.ടി വിഷയാവതരണം നടത്തി.
ചടങ്ങിൽ സി.ടി മുഹമ്മദ് ഹാജി, പുലമ്പലവൻ മൂസഹാജി, മേഖല ട്രഷറർ അനസ് മാലിക്, ക്ലസ്റ്റർ സർഗലയ സെക്രട്ടറി ഹാരിസ് പി, യൂണിറ്റ് സെക്രട്ടറി ഉനൈസ് പി തുടങ്ങിയവർ സംബന്ധിച്ചു.