ചേറൂർ: ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ജി.എം.യു.പി സ്കൂളിലേക്ക് 1999-2000 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ നൽകുന്ന കായിക ഉപകരണങ്ങൾ പൂർവ്വ വിദ്യാർത്ഥികളായ ആമിനത്ത് നജ്മ, വിവേക്, ശിവപ്രസാദ് എന്നിവർ ചേർന്ന് കായികാധ്യാപിക സൈനത്ത് ടീച്ചർക്ക് കൈമാറി.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.ടി മുജീബ്, ഫാത്തിമ കെയറിലെ ഡോക്ടർ ഫാത്തിമ ജിൻഷ, പ്രധാനധ്യാപിക ബീനാ റാണി ടീച്ചർ, പി.ടി.എ മെമ്പർമാരായ എ.പി സൈതലവി, സുനിൽ കുമാർ ഡി.കെ, നൂറു സി.ടി, ശ്രീനിഷ, സക്കീന ടീച്ചർ തുടങ്ങി മറ്റ് അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്തു.