വേങ്ങര: വേങ്ങര പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറിയായി ഹസീന ബാനു സി.പി യേയും പ്രസിഡന്റായി നുസ്രത്ത് അമ്പാടനെയും തിരഞ്ഞെടുത്തു.
2023 -26 മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് പുതുതായി വേങ്ങര പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി നിലവിൽ വന്നത്.
ജനറൽ സെക്രട്ടറിയായി ഹസീന ബാനു സി.പി യേയും
പ്രസിഡന്റ് നുസ്രത്ത് അമ്പാടനെയും ട്രഷററായി ഷിഫാ മർജാനയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി മൈമൂന എംടി,ഹാജറ ഇരുമ്പൻ ,സഫുറ ടി.ടി എന്നിവരും സെക്രട്ടറിമാരായി സുബൈദ മുഹമ്മദലി, അസ്മാബി പറമ്പിൽ ,സൽമ കെ.പി എന്നിവരെയും യോഗം തെരഞ്ഞടുത്തു.
യോഗത്തിൽ മുൻ വനിതാ ലീഗ് ജനറൽ സെക്രട്ടറി ഖൈറുന്നിസ ഒ.പി റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി വി ഇഖ്ബാൽ ,വൈസ് പ്രസിഡന്റ് എ.കെ മജീദ് ,ജോയിൻ സെക്രട്ടറി വി.കെ.മജീദ്, വൈസ് പ്രസിഡന്റ് എം.സൈതലവി, മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് വാക്കിയത്ത് റംല,
വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.