ഫാസിസത്തിനു മുമ്പില്‍ ഭയപ്പെടുന്നവര്‍ക്ക് രാജ്യത്തെ രക്ഷിക്കാനാവില്ല; പി ആര്‍ സിയാദ്

വേങ്ങര: ഫാസിസത്തിനു മുമ്പില്‍ ഭയപ്പെട്ട് കീഴൊതുങ്ങുന്നവര്‍ക്ക് രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. വേങ്ങര നിയോജക മണ്ഡലം എസ്.ഡി.പി.ഐ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് നിര്‍ഭയത്വത്തോടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന എസ്.ഡി.പി.ഐയെ ഇല്ലാതാക്കാന്‍ ഫാസിസത്തോട് അരിക് ചേര്‍ന്നു നില്‍ക്കുന്നവര്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് കെ അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 

ജില്ലാവൈസ് പ്രസിഡന്റ് എ ബീരാന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍, സെക്രട്ടറി പി ഷരീഖാന്‍ മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി എം ഖമറുദ്ദീന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ അബ്ദുല്‍നാസര്‍ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}