വേങ്ങര പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു

വേങ്ങര: മലപ്പുറത്തുവെച്ച് അഞ്ചുവയസ്സുകാരനെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചുവർഷം കഠിന
തടവും 25,000 രൂപ പിഴയും.

2014 മാർച്ച് മാസത്തിലെ 2 ദിവസങ്ങളിലായി പകൽ 12 മണിക്കും, 2 മണിക്കും ഇടയിലുള്ള സമയങ്ങളിൽ അഞ്ചു വയസ്സ് മാത്രം
പ്രായമുണ്ടായിരുന്ന കുട്ടിയെ ലൈംഗികാതിക്രമം നടത്തിയതിന് വേങ്ങര പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി കണ്ണമംഗലം പടപ്പറമ്പിലെ
കുഞ്ഞോളിപ്പടിക്കൽവീട്ടിൽ സുജിതിനെയാണ് മഞ്ചേരി പോക്സോ കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ 1 മാസം തടവും അനുഭവിക്കണം. പ്രതി പിഴ അടക്കുന്ന പക്ഷം പിഴ തുക കുട്ടിക്ക് നഷ്ടപരിഹാരമായി
നൽകണം.

മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ശ്രീ. കെ. രാജേഷ് ആണ് ശിക്ഷ
വിധിച്ചത്. വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ഹരിദാസൻ. വി
ആയിരുന്നു കേസ് രജിസ്റ്റർ ചെയ്ത് കേസന്വോഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപാത്രം സമർപ്പിച്ചതും.

പ്രോസീക്യൂഷനു വേണ്ടി അഡ്വ. എ.സോമസുന്ദരൽ ഹാജരായി. ഡി. സി. ആർ.ബി യിലെ അസി. സബ്. ഇർസ്പെക്ടർ സൽമ. എൻ,വനിതാ പോലീസ്
സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജിമോൾ. പി എന്നിവർ
പ്രോസിക്യൂഷനെ സഹായിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}