പറപ്പൂർ കുഴിപ്പുറം: ദേശീയ ബാലിക ദിനത്തോട് അനുബന്ധിച്ച് മലപ്പുറം ചൈൽഡ്ലൈനിന്റെ സംയുക്താഭിമുഖ്യത്തിൽ കുഴിപ്പുറം സ്കോർപിയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (സാസ്ക്) മുണ്ടൊത്തുപറമ്പ് എ.എൽ.പി സ്കൂളിൽ വെച്ച് പ്ലക്കാർഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
ചടങ്ങിന് പ്രധാനദ്യാപിക സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു. അധ്യാപകൻ സൽമാൻ.സി സംസാരിച്ചു. സാസ്ക് പ്രസിഡന്റ് നിസാമുദ്ധീൻ. സി പരിപാടിക്ക് നന്ദി അറിയിച്ചു.അധ്യാപകരും സാസ്ക് അംഗങ്ങളും സംബന്ധിച്ചു.