ഉർദു ലോക സാഹിത്യഭാഷ - ഡോ. ദിവേദി




മലപ്പുറം: ദേശിയോദ്ഗ്രഥനത്തിന്റെയും സംഗീതത്തിന്റെയും ഭാഷയായ ഉർദു ലോക സാഹിത്യ ഭാഷയായി വളർന്നുവെന്ന് സി.ഐ.ഐ.എൽ ഓഫീസർ 
ഡോ. പങ്കജ് ദിവേദി പറഞ്ഞു.
ഉർദു ഭാഷയുടെ സൂക്ഷ്മപരിശോധനക്കും മൂല്യനിർണ്ണയത്തിനും ചോദ്യാവലി നിർമ്മാണത്തിനും വേണ്ടി മലപ്പുറത്ത് സംഘടിപ്പിച്ച ത്രിദിന ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സെൻട്രൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗേജസ് നാഷണൽ ടെസ്റ്റിംഗ് സർവ്വീസ് ഇന്ത്യ മൈസൂർ സംഘടിപ്പിച്ച പരിപാടിയിൽ 
ഉർദു സ്പെഷൽ ഓഫീസർ കെ.പി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മലപ്പുറം ഡി.ഇ.ഒ സൈതലവി മുഖ്യാഥിതിയായിരുന്നു. 

മലപ്പുറം ഐ.എം.ഇ ഷാക്കത്തലി,
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ട് പി.മൊയ്തീൻ കുട്ടി മാസ്റ്റർ ആശംസകളർപ്പിച്ചു.
ജെ.ആർ.പി അക്കാദമിക് അംഗം ഡോ.ജെ.എം. അൻസാരി സ്വാഗതവും കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി.ഷംസുദ്ദീൻ തിരുർക്കാട് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}