ഊരകം: എന്റെ നാളേക്ക് എന്റെ പരിചരണത്തിന് എന്ന സന്ദേശവുമായി പാലിയേറ്റിവ് ദിനാചരണത്തോടാനുബന്ധിച്ച് ഊരകം പാലിയേറ്റീവ് കെയർ അസോസിയേഷൻ കഷ്ടപ്പെടുന്ന രോഗികൾക്ക് സ്നേഹ സ്പർശമാകുന്നതിനായി നടത്തുന്ന ഫണ്ട് കളക്ഷന്റെ ഭാഗമായി നെല്ലിപ്പറമ്പ് ജി.എം.എൽ.പി.സ്കൂൾ ഒ.കെ.മുറി കുട്ടികളിൽ നിന്നും,അധ്യാപകരിൽ നിന്നും സ്വരൂപിച്ച തുക സ്കൂൾ ഹെഡ്മാസ്റ്റർ സി.അബ്ദുറഷീദ് മാസ്റ്റർ പെയിൻ & പാലിയേറ്റീവ് അസോസിയേഷൻ ഭാരവാഹികളായ മൊയ്തീൻ കുട്ടി മാസ്റ്റർ, അബൂബക്കർ മാസ്റ്റർ എന്നിവർക്ക് കൈമാറി.
ചടങ്ങിൽ അധ്യാപരായ അബ്ദുൽ റഷീദ് മാസ്റ്റർ, ഖൈറുന്നീസ ടീച്ചർ, കുമാരി ടീച്ചർ, രജിത്ര ടീച്ചർ, സക്കരിയ്യ മാസ്റ്റർ, ശമീല ടീച്ചർ, സഹ്ദ ടീച്ചർ എന്നിവർ സംബന്ധിച്ചു.
