പറപ്പൂർ: കുറ്റിത്തറമ്മൽ എ.യു.പി സ്കൂളിൽ മൂന്നാം തരത്തിലും നാലാം തരത്തിലും പഠിക്കുന്ന മുഹമ്മദ് ബാസിലും ദാരിയയും വാർഡ് മെമ്പറും പറപ്പൂർ പാലിയേറ്റീവ് വനിതാ വളണ്ടിയറുമായ എ.പി. ഷാഹിദക്ക് വോയ്സ് മെസ്സേജ് അയച്ചത് ഇപ്രകാരമാണ്. ഞങ്ങൾക്കും ഒരു ദിവസമെങ്കിലും പാലിയേറ്റീവിൽ സേവനത്തിന് വരണം. എന്താണ് പാലിയേറ്റിവിൽ നടക്കുന്നത് എന്നറിയണം.
മെമ്പർ വോയ്സ് കേട്ട് ഷോക്കാവുകയും അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ നിർബന്ധത്തിനും അവരുടെ അർപ്പണ സേവനത്തിനും മുമ്പിൽ ഷാഹിദ മെമ്പർ കീഴടങ്ങുകയായിരുന്നു.
ഇന്ന് അവർ ഉമ്മയെ കൂട്ടി വളണ്ടിയർ സേവനത്തിനെത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തുക ബന്ധു വീടുകളിൽ നിന്ന് ശേഖരിച്ച് ചെയ്ത് കൊടുത്ത് സ്കൂളിൽ നിന്ന് പ്രോൽസാഹനം ഏറ്റു വാങ്ങിയിരുന്നു.
ഇരിങ്ങല്ലൂരിലെ അമ്പലവൻ പുത്തൻ പീടിയേക്കൽ സിദ്ദീഖ് , നഫീസ ദമ്പതികളുടെ മക്കളാണ് ബാസിലും ദാരിയയും.