വേങ്ങര: സംസ്ഥാന സർക്കാറിന്റെ ജനദ്രേഹ നടപടികൾക്കെതിരെ,കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജനക്ഷേമപദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ.. സംസ്ഥാനമൊട്ടുക്കും ബിജെപി നടത്തി വരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള രണ്ടാം ദിവസത്തെ പദയാത്ര 3:30 ന് തീണ്ടേക്കാട്ട് നിന്നും ആരംഭിച്ച് കുന്നുംപുറം, തോട്ടശ്ശേരിയാറ, പുതിയത്ത്പുറായ വഴി എ ആർ നഗർ പുകയൂരിൽ സമാപിച്ചു.
രണ്ടാം ദിവസത്തെ പദയാത്ര ബിജെപി മലപ്പുറം ജില്ല സെക്രട്ടറി പി സുബ്രഹ്മണ്യൻ ജാഥാനായകന് പദാക കൈമാറി ഉദ്ഘാടനം ചെയ്തു. കുറേ കാലമായില്ലേ ഇടതത്മാരും വലതൻമാരും സുടാപ്പികളും നരേന്ദ്ര മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തി നടക്കുന്നു... നിങ്ങൾ വിമർശിച്ചുകൊണ്ടിരിക്കുമ്പോഴും കരുത്താർജ്ജിച്ച് വരികയാണ് മോദിജിയും ബിജെപിയും ഒപ്പം നമ്മുടെ ഭാരതവും... മുരടിച്ചു കൊണ്ടിരിന്ന നമ്മുടെ രാജ്യത്തെ ബിജെപിയും മോദിയും കഴിഞ്ഞ 9 വർഷത്തോളമായി നടത്തി വരുന്ന സദ്ഭരണത്തിന്റെ ഫലമായിട്ടാണ് ഇന്ത്യാമഹാരാജ്യത്തെ ഇന്ന് ലോകത്തിന്റെ നെറുകയിലെത്തിച്ചത്... കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ അട്ടിമറിക്കുന്ന സർക്കാറിന്റെ നിലപാടുകൾക്കെതിരെ ശക്തമായി വിമർശിച്ചുകൊണ്ട് പി സുബ്രഹ്മണ്യൻ ഉദ്ഘാടന വേളയിൽ സംസാരിച്ചു.
പുഴമ്മൽ ഉണ്ണി അധ്യക്ഷനായ ഉദ്ഘാടന സദസിൽ പദയാത്ര നയിക്കുന്ന വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ, എൻ കെ ശ്രീധർ, തുടങ്ങിയവർ സംസാരിച്ചു.
പദയാത്രയുടെ സ്വീകരണ വേളകളിൽ സംസ്ഥാന കൗൺസിൽ അംഗം എ പി ഉണ്ണി, വേങ്ങര മണ്ഡലം സെക്രട്ടറി കെ പി വിബീഷ് തുടങ്ങിയവർ സംസാരിച്ചു.വൈകുന്നേരം 7 മണിയോടെ പുകയൂരിൽ എത്തിയ പദയാത്രയുടെ സമാപന സമ്മേളനം യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേശ് ജി ഉദ്ഘാടനം ചെയ്തു.
ലാൽചൗക്കിൽ ദേശീയ പതാക ഉയർത്താൻ അവസരം ഉണ്ടാക്കി തന്ന നരേന്ദ്ര മോദിജിയേട് നന്ദി പറഞ്ഞും കാശ്മീരിനു വേണ്ടി ബലിദാനം ചെയ്ത ശ്യാം പ്രസാദ് മുഖർജിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന ചെയ്തും മാത്രമേ നിങ്ങളുടെ ജോഡോ യാത്ര പൂർണ്ണമാവുകയൊള്ളൂ ഇല്ലെങ്കിൽ കാശ്മീരിലെ പ്രകൃതി പോലും നിങ്ങൾക്ക് എതിരായിരിക്കുമെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ്സും ഓർത്തോട്ടു എന്ന് അദ്ദേഹം പറഞ്ഞു.ഓരോ തിഞ്ഞെടുപ്പുകളിലും ബിജെപി പുറത്തിറക്കിയ പ്രകടന പ്രതികയിലെ വാഗ്ദാനങ്ങൾ വെറും വാക്ക് ആക്കാതെ നടപ്പിൽ വരുത്തിയ സർക്കാറിന്റെ വികസനവും ജനക്ഷേമ പദ്ധതികളും എല്ലാവരിലേക്കും എത്തിച്ചു കൊണ്ട് മോദിജി ഒരു പുതിയ ഇന്ത്യയെ സൃഷ്ടിച്ചിരിക്കുകയാണെന്നും ഒരു സംശയവും ആർക്കും ഇല്ലാതെ മൂന്നാം തവണയും ബിജെപിയം നരേന്ദ്ര മോദിജിയും ഭാരത്തിന്റെ തുടർഭരണം നടത്തുമെന്ന് ശ്രീ ഗണേശ്ജി പറഞ്ഞു...കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന ഓരോ ജനക്ഷേമ പദ്ധതികൾ മാത്രം മതി 2024-ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷത്തോടെ ബിജെപി ഭരണ തുടർച്ച നേടൻ എന്ന് അദ്ദേഹം പറഞ്ഞു. ബിജെപി വേങ്ങര മണ്ഡലം സെക്രട്ടറി കെ പി വിബീഷ് അദ്ധ്യക്ഷനായ സമാപന സമ്മേളനത്തിൽ എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവങ്ങടെയും പരിശ്രമം എന്ന ആശയത്തിലൂടെ മുന്നേറുന്ന കേന്ദ്ര സർക്കാർ നൽകി വരുന്ന ഓരോ പദ്ധതിയിലും ഗുണഭോക്താക്കളായ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് ഭരണം കയ്യാളുന്ന സംസ്ഥാന സർക്കാറിനെ ശക്തമായി വിമർശിച്ചു കൊണ്ട് പദയാത്ര നയിക്കുന്ന മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ സംസാരിച്ചു. കോവിഡ് മഹാമാരിയുടെ വ്യാപനംമൂലം ലോകം തന്നെ പകച്ചുപോയ സമയത്ത് ഭാരതത്തിന് മാത്രമല്ല ലോകത്തിനു തന്നെ കരുതലായി മാറിയ മോദിജിയുടെ നേതൃത്വത്തിലുള്ള ഭാരതം കേരളത്തിലെ ഒന്നര കോടിയിലധികം ജനങ്ങൾക്ക് 28 മാസത്തേക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന വഴി അരിയുൾപ്പടെയുടെയുള്ള ഭക്ഷ്യധാന്യങ്ങൾ നൽകി, ആയുഷ്മാൻ ഭാരത് പദ്ധതി വഴി 2000 കോടിയിലധികമാണ് കേരളത്തിൽ ചിലവഴിച്ചത്, 51 ലക്ഷം കേരളീയർക്ക് പി എം സുരക്ഷ ബീമയോജനയിലൂടെ പരിരക്ഷ നൽകി, ഉജ്ജ്വൽ യോജനയിലൂടെ 3.41 ലക്ഷത്തിലധികം സൗജന്യ LPG ഗ്യാസ് കണക്ഷൻ, കേരളത്തിലെ 4.85 ലക്ഷം അസംഘടിത തൊഴിലാളികൾ അടൽ പെൻഷൻ പദ്ധതിയിൽ അംഗങ്ങളാണ്, കേരളത്തിൽ 975 ജൻ ഔഷധി മെഡിക്കൽ ഷോപ്പുകളിലൂടെ 50 % മുതൽ 80 % വരെ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ നൽകുന്നു, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഗ്രാമത്തിൽ 765.55 കോടി രൂപയിൽ 19850 വീടുകളും ആവാസ് യോജന അർബൻ പദ്ധതിയിൽ 1884.69 കോടി രൂപയിൽ 1.66 ലക്ഷം വീടുകൾ 2022 വരെ നിർമിക്കുകയും 34985 വീടുകൾക്ക് അനുമതി നൽകുകയും ചെയ്തു, ഗർഭിണികൾക്ക് മാതൃവന്ദന യോജന പദ്ധതിയിൽ ആദ്യ പ്രസവത്തിന് 5000 രൂപ നൽകുന്നു, ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ 6657 കോടി വിലവഴിച്ച് 21.64 ലക്ഷം വീടുകളിൽ ശുദ്ധജലം എത്തിച്ചു, സാജന്യ കോവിഡ് വാക്സിൻ, പ്രധാനമന്ത്രി മുദ്രയോജന, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി - വളം സബ്സിഡിയിൽ കർഷക ക്ഷേമം, പ്രധാനമന്ത്രി റോസ്ഗർ പ്രോത്സാഹൻ യോജന, JAS ട്രിനിറ്റി, പ്രധാനമന്ത്രി ജീവൻ ജോതി യോജന, സ്റ്റാൻഡപ്പ് ഇന്ത്യ ഇതൊക്കെ കേരളത്തിൽ മാത്രം ചിലവഴിച്ച പദ്ധതികളാണെന്നിരിക്കെ ഇങ്ങനെ എണ്ണിയാൽ തീരാത്ത ഒട്ടവധി ജനക്ഷേമ പദ്ധതികൾ ഇന്ത്യയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള ഈ സർക്കാറിന്റെ വിമർശിക്കാൻ മാത്രം തുനിഞ്ഞിറങ്ങുന്ന ഇടത്-വലത്-സുടാപ്പി കൂട്ടുകെട്ടിനെ തിരിച്ചറിയണമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാറിൽ ഭാഗമാവുവാൻ കേരളത്തിന്റെ പ്രാധിനിത്യം ഉണ്ടാകുവാൻ ബിജെപിയുടെ കൂടെ നിൽക്കണമെന്ന് വേങ്ങര മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടു.മണ്ഡലം ജനറൽ സെക്രട്ടറി എ കെ ശ്രീധർ, ടി ജനാർദ്ദനൻ, ബിജെപി എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ടി പി സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.