മലപ്പുറത്തുകാരനായ സൈനികൻ ലഡാക്കിൽ മരിച്ചു

മലപ്പുറം: 26 വയസ്സുകാരനായ സൈനികൻ ലഡാക്കിൽ മരിച്ചു. മലപ്പുറം കുനിയിൽ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകൻ കെ.ടി. നുഫൈൽ (26) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്.

നുഫൈൽ ജോലി ചെയ്യുന്ന മേഖലയിൽ അതിശൈത്യമാണ് അനുഭവപ്പെട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ നുഫൈലിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ
വൈകീട്ട് അഞ്ചുമണിയോടെ നുഫൈലിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു.

കഴിഞ്ഞ എട്ടു വർഷമായി ആർമി പോസ്റ്റൽ സർവീസിൽ
ശിപായിയായി ജോലി ചെയ്തു
വരികയായിരുന്നു നുഫൈൽ. അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ജോലി ചെയ്തശേഷം ഒന്നരവർഷം മുമ്പാണ് ലഡാക്കിൽ എത്തിയത്. ഇവിടെ ആറുമാസം
കൂടി പൂർത്തിയാക്കി മറ്റൊരിടത്തേക്ക് മാറാനിരിക്കെയാണ് നുഫൈലിന്റെ വിയോഗം.

ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊടുവങ്ങാട് മിച്ചഭൂമി മൈതാനത്തും വീട്ടിലും മൃതദേഹം പൊതുദർശനത്തിനു വെക്കും. സൈനിക നടപടികൾ പ്രകാരം ഖബറടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}