സി പി ഐ (എം) വേങ്ങര ലോക്കൽ കമ്മിറ്റി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

വേങ്ങര: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക
സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി വികസന ക്ഷേമ പ്രവർത്തങ്ങൾ മുടക്കാനുള്ള,
കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സി പി ഐ (എം) വേങ്ങര ലോക്കൽ കമ്മിറ്റി കച്ചേരിപ്പടിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

ലോക്കൽ സെക്രട്ടറി വി ശിവദാസ് സ്വാഗതം പറഞ്ഞു.പി അച്ചുതൻ അധ്യക്ഷനായി. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ദുള്ള നവാസ് ഉദ്ഘാടനം ചെയ്തു.

പി.ജിജി, കെ.ടി അലവി കുട്ടി എന്നിവർ സംസാരിച്ചു.എൻ.പി സുബ്രമണ്യൻ നന്ദിയും  പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}