എസ്.വൈ.എസ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പണം കരിയർ കാരവന് പ്രൗഢമായ തുടക്കം

മലപ്പുറം : വിദ്യാഭ്യാസ, കരിയർ മേഖലകളിൽ സമഗ്രമായ പരിശീലനം ലക്ഷ്യം വെച്ച് എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരിയിൽ നിലവിൽ വരുന്ന ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമർപ്പണത്തോടനുബന്ധിച്ച് പദ്ധതികൾ വിശദീകരിക്കുന്ന കരിയർ കാരവൻ പ്രാസ്ഥാനിക സംഗമങ്ങൾക്ക് വണ്ടൂർ സോണിൽ തുടക്കമായി. 

ജില്ലാ തല ഉദ്ഘാടനം അൽഫുർഖാൻ കാമ്പസിൽ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി നിർവ്വഹിച്ചു.വണ്ടൂർ സോൺ പ്രസിഡണ്ട് അബ്ദുൽ ലത്വീഫ് സഖാഫി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വി.പി.എം. ഇസ്ഹാഖ്, വെഫി ട്രെയിനർ സിറാജുദ്ദീൻ കിടങ്ങയം എന്നിവർ  പ്രൊജക്ട് പ്രസന്റേഷൻ നടത്തി. 

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി 
വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി,ഹസൈനാർ ബാഖവി,
ടി.അബദുനാസ്സർ,ജലീൽ സഖാഫി,സജീഹ് സഖാഫി,
എൻ വി ഹൈദർ,ജാഫർ പത്തിരിയാൽ,അസ്ഹർ സഖാഫി തുടങ്ങിയവർ സംസാരിച്ചു.ജില്ലയിലെ വിവിധ സോൺ കേന്ദ്രങ്ങളിൽ കരിയർ കാരവൻ നടന്നു. എടക്കര സോണിൽ വഴിക്കടവ് ഇമാം റാസി അക്കാദമി, എടവണ്ണപ്പാറ ജലാലിയ്യ കാമ്പസ് , പെരിന്തൽമണ്ണ സോണിലെ ആനമങ്ങാട് മഅദിൻ ബ്രില്യൻസ് അക്കാദമി, അരീക്കോട് മജ്മഅ് കാമ്പസ് , കൊളത്തൂർ ഇർശാദിയ്യ കാമ്പസ്, നിലമ്പൂർ വ്യാപാരഭവൻ എന്നീ കേന്ദ്രങ്ങളിൽ അബ്ദുറഹിം കരുവള്ളി, എ.പി. ബശീർ, സി.കെ. ശക്കീർ ,ടി.സിദ്ദിഖ് സഖാഫി, പി.പി.മുജീബ് റഹ്മാൻ,പി.കെ.മുഹമ്മദ് ശാഫി,എം.അബ്ദു റഹ്മാൻ, പരപ്പനങ്ങാടി റയിൽവേ സ്റ്റേഷൻ മാസ്റ്റർ അബ്ദുറശീദ്, കൊണ്ടോട്ടി ഗവ.കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശിഹാബുദ്ദീൻ, എ.സി.ഹംസ മാസ്റ്റർ, കെ.ഫഖ്രുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}