സൗജന്യ കിഡ്നിരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര: ചേറ്റിപ്പുറം വാട്സാപ്പ് കൂട്ടായ്മ കൊണ്ടോട്ടി ശിഹാബ് തങ്ങൾ സ്മാരക ഡയാലിസിസ് സെന്ററുമായി ചേർന്ന് കിഡ്നി രോഗ നിർണ്ണായ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

മുരളി ചേറ്റിപ്പുറം സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി പി അബ്ദുറസാഖ്ന്റെ അധ്യക്ഷതയിൽ ബ്ലോക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി സഫീർ ബാബു ഉദ്ഘാടനം ചെയ്തു. 

ഭക്ഷണക്രമവും ജീവിത ശൈലി യും രോഗത്തിന്റെ മുഖ്യ കാരണങ്ങളെന്നു മുഖ്യ പ്രഭാഷകൻ ശരീഫ് കുറ്റൂർ ഓർമ്മിപ്പിച്ചു. ഡയാലിസിസ് സെന്റർ ഡയറക്ടർ രായിൻ ഹാജി ബോധവൽക്കരണം നടത്തി. അലവി പി, പഞ്ചായത്ത്‌ മെമ്പർ സി പി അബ്ദുൽ ഖാദർ, നുസ്രത് അമ്പാടൻ, ഇ കെ റസാഖ് ഹാജി, സിപി സിദ്ധിക്ക്, റഫീഖ്, ഹരി മാഷ് നിഷ ടീച്ചർ, റഷീദ് പി, രാജഗോപാൽ ചന്ദ്രൻ എൻ പി തമ്പി, ബാബു എം പി തുടങ്ങിയവർ ആശംസകൾ നേർന്നു.

സുരേഷ്, ദാസൻ, അബൂബക്കർ മംഗലശ്ശേരി, അലവി പറഞ്ചേരി, വിനീത് ബോസ് തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}