വേങ്ങര: സ്കൂൾ ഡിസ്ട്രിക്ട് റോള്ളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ബോയ്സ് ഇൻലൈൻ സ്പീഡ് സ്കേറ്റിംഗിൽ ഇരട്ട ഗോൾഡും ഒരു സിൽവ്വർ മെഡലും നേടി കേരള സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിലേക്ക് ലഹ്ൻ പൂഴിത്തറക്ക് അവസരം ലഭിച്ചു.
മലപ്പുറം ജില്ലയിലെ സ്കൂളുകൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ ഇൻലൈൻ സ്പീഡ് സ്കേറ്റിംഗിൽ റോഡ് ഒൺ ലാപ്പിലും 500 മീറ്ററിലും സ്വർണ്ണമെഡലും 1000 മീറ്ററിൽ സിൽവർ മെഡലും കരസ്ഥമാക്കിയാണ് ലഹ്ൻ മലപ്പുറം ജില്ലക്ക് വേണ്ടി കേരള സംസ്ഥാന സ്കൂൾ സ്റ്റേറ്റ് ചാമ്പ്യൻ ഷിപ്പിലേക്ക് യാത്രയാവുന്നത്.
വേങ്ങര ചേറൂർ പി. പി. ടി. എം. വൈ. എച്ച്. എസ് പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ലഹ്ൻ മാസങ്ങൾക്ക് മുമ്പ് കേരള സ്റ്റേറ്റ് റോള്ളർ സ്കേറ്റിംഗ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരങ്ങളിലും ഇരട്ട ഗോൾഡും ഒരു സിൽവ്വറും നേടി സമാനമായ നേട്ടം കൈവരിച്ചിരുന്നു.