പറപ്പൂർ: കോട്ടക്കൽ പട്ടണത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയും, കോട്ടക്കൽ തോപ്പിൽ റോഡിൽ പ്രവർത്തിക്കുന്ന മൊബികെയർ മൊബൈൽ ഷോപ്പ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അഫ്സൽ.പിക്ക് 2023 ലെ ആദ്യത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്.
നിലവിലുള്ള എല്ലാ റെക്കോർഡുകളെയും മറികടന്ന് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മൊബൈൽ ഫോണിന്റെ ടച്ച് സ്ക്രീനും, ഗ്ലാസ് ചെയ്ഞ്ചിങ്ങും വിജയകരമായി പൂർത്തീകരിച്ചതിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അഫ്സലിനെ തേടിയെത്തിയത്.
2000 - ൽ പറപ്പൂരിൽ ജനിച്ച മുഹമ്മദ് അഫ്സൽ എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലും, ചോലക്കുണ്ട് ജി.യുപി സ്കൂളിലുമായി പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി,പി.കെ.എം.എച്ച്.എസ്.എസ് എടരിക്കോടിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസവും,ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് ടെക്നോളജിയിൽ വേങ്ങര ബോയ്സ് സ്കൂളിൽ നിന്നും പ്ലസ് ടു വിദ്യാഭ്യാസവും,ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് ടെക്നോളജിയിൽ പെരിന്തൽമണ്ണ പോളിയിൽ നിന്നും പോളി വിദ്യാഭ്യാസവും നേടിയാണ് മൊബൈൽ ടെക്നോളജി രംഗത്തേക്ക് കടന്നുവന്നത്.
പറപ്പൂർ,ചോലക്കുണ്ട് പങ്ങിണിക്കാട്ട് മൂസ്സക്കുട്ടി റസിയ ദമ്പതികളുട രണ്ടാമത്തെ മകനാണ്.
