വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കിസാൻമേള സംഘടിപ്പിച്ചു




വേങ്ങര: ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കിസാൻമേള നടത്തി. പ്രസിഡന്റ് മണ്ണിൽ ബൻസീറ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കൃഷി വകുപ്പ്, ഭാരതീയ പ്രകൃതികൃഷി പദ്ധതി എന്നിവയുമായി സഹകരിച്ചാണ് മേള നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകരും വിവിധ പാടശേഖരസമിതികളും കുടുംബശ്രീ യൂണിറ്റുകളും തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങളും വില്പനയ്ക്കുണ്ടായിരുന്നു. പുളിക്കൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. 

പറങ്ങോടത്ത് അസീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബീന മജീദ്, അസിസ്റ്റന്റ് ഡയറക്ടർ പി. ഗിരിജ, കൃഷി ഓഫീസർമാരായ വിഷ്ണു നാരായണൻ, ജൈസൽ ബാബു, ജംഷീദ്, ഷംസീർ, ലീന, മഹ്‌സൂമ തുടങ്ങിയവർ നേതൃത്വം നൽകി.

സ്റ്റാളുകൾ :
വേങ്ങരയിലെ കൃഷിഭവനിലെ കർഷകരുടെ സ്റ്റാൾ,
എ ആർ നഗർ  ഇക്കോഷോപ്, റൈഡ്ക്കോ മലപ്പുറം, കോളാർ മിൽ സ്റ്റോർ മലപ്പുറം , കോടൂർ കാർഷിക കർമസേന, കേരള കാർഷിക സർവകലാശാല കാർഷിക ഗവേഷണ കേന്ദ്രം അനക്കയം, വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പഴം പച്ചക്കറികളുടെ മൊബൈൽ വിൽപ്പന കേന്ദ്രം, കുടുംബശ്രീ, മൊബൈൽ മണ്ണ് പരിശോധ ശാല, ANERT മലപ്പുറം,
മാർഗദീപം കണ്ണാമംഗലം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}