അജ്മാൻ കെ.എം സി സി വേങ്ങര മണ്ഡലം കമ്മറ്റി നിലവിൽ വന്നു

പറപ്പൂർ: മണ്ഡലം കൗൺസിൽ സംസ്ഥാന പ്രസിഡന്റ് സൂപി പാതിരാപറ്റ ഉദ്ഘാടനം ചെയ്തു. സി.വി ആബിദ് അധ്യക്ഷത വഹിച്ചു.ഇബ്രാഹിം കുട്ടി കീഴ്ഞ്ഞാർ,പി.സി ഇല്യാസ്, പി.റഹൂഫ്, ഹംസക്കോയ കല്ലൻ, മുസ്തഫ കാരാതോട്, സി.വി ദിറാർ,എ.പി ഫൈസൽ, കോമു ചോലക്കുണ്ട്, പി.സി മൂസക്കുട്ടി, മൻസൂർ മങ്കട, ഫാറൂഖ് കോക്കൂർ, റാഷിദ് നല്ലഞ്ചേരി, നാസർ കൊട്ടാരത്തിൽ, റഷീദ് എന്നിവർ പ്രസംഗിച്ചു.

വിവിധ പഞ്ചായത്ത് കമ്മറ്റികളും നിലവിൽ വന്നു. മണ്ഡലം ഭാരവാഹികളായി പി.സി.ഇല്യാസ് (പ്രസിഡൻറ്), സി.വി അസ്കർ (ജനറൽ സെക്രട്ടറി), പി.റഹൂഫ് (ട്രഷറർ), ഫയാസ് പാങ്ങാട്ട്, എസ്.എം ബുഖാരി തങ്ങൾ, സി.വി ഷഹീദ്, എ.കെ സിദ്ദീഖ്, റഫീഖ് (വൈസ് പ്രസി.), സി.ഉമ്മർ, എം.കെ സാലിഹ്, സെയ്തലവി, മജീദ് തയ്യിൽ, മുജീബ്(ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}