വേങ്ങര: വെള്ളക്കരം, വൈദ്യുതി ചാർജ്ജ് വർദ്ധന, റേഷൻ അട്ടിമറി, സർക്കാരിന്റെ തുടരുന്ന ജനദ്രോഹ നടപടിക്കിടയിൽ ജനങ്ങൾക്ക് ജീവിക്കേണ്ടേ സർക്കാറേ.....എന്ന മുദ്രാവാക്യവുമായി വിലകയറ്റതിനെതിരെ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി അഞ്ഞൂറിലധികം കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി പഞ്ചായത്ത് കമ്മിറ്റി വേങ്ങരയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം മണ്ഡലം ഓഫീസിൽ നിന്നാരംഭിച്ച് ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം നാസർ വേങ്ങര ഉദ്ഘാടനം ചെയ്തു. വേങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ ടൗൺ കമ്മിറ്റി പ്രസിഡണ്ട് പരീക്കുട്ടി ഈരാറ്റുപേട്ട , മണ്ഡലം ട്രഷറർ അഷ്‌റഫ് പാലേരി എന്നിവർ സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡണ്ട് പി.പി. കുഞ്ഞാലി മാസ്റ്റർ, മണ്ഡലം കമ്മിറ്റി അംഗം റഹീം ബാവ പറങ്ങോടത്ത്, ഫ്രറ്റെണിറ്റി മുൻ മണ്ഡലം പ്രസിഡണ്ട് ഖുബൈബ് കൂരിയാട്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുട്ടിമോൻ, ജനറൽ സെക്രട്ടറി അലവി എം.പി, ടൗൺ ജനറൽ സെക്രട്ടറി എ. കെ. സിദ്ധിക്ക്, തുടങ്ങിയവർ നേതൃത്വം നൽകി.