ഉണർവ് 2023; യൂണിറ്റ് തല സംഗമത്തിന് തുടക്കമായി

വേങ്ങര: വേങ്ങര പഞ്ചായത്ത് വനിതാ ലീഗ് സംഘടിപ്പിച്ച ഉണർവ് 2023 ഒമ്പതാം വാർഡിൽ വെച്ച് യൂണിറ്റ് തല സംഗമത്തിന് തുടക്കമായി.

സംഗമത്തിന് ഒമ്പതാം വാർഡ് വനിതാ ലീഗ് ജനറൽ സെക്രട്ടറി
സൽമ കെപി സ്വാഗതം പറഞ്ഞു
പ്രസിഡന്റ് ബുഷറ പി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സെമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു.

സംഘടനാ ശാക്തീകരണത്തെക്കുറിച്ച് മണ്ഡലം ജനറൽ സെക്രട്ടറി  ലൈല പുല്ലൂണി ക്ലാസ് എടുത്തു.
വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നുസ്രത്ത് അമ്പാടൻ, ജനറൽ സെക്രട്ടറി ഹസീന ബാനു സി പി, വൈസ് പ്രസിഡന്റ് സഫൂറ ടി ടി,മണ്ഡലം വൈസ് പ്രസിഡണ്ന്റ് മൈമൂന എൻ ടി, വാർസ് ട്രഷറർ റംല, ഹസീന ടീച്ചർ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}