കൗമാര ക്ലബ്ബ് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

തിരൂരങ്ങാടി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 'ക്രിയാത്മക കൗമാരം: കരുത്തും കരുതലും' എന്ന പ്രമേയത്തിൽ ടീൻ ക്ലബ്ബ് ഉദ്ഘാടനവും ബോധവത്കരണ ക്ലാസും നടത്തി.പ്രധാനാധ്യാപിക സി. ലത ഉദ്ഘാടനം ചെയ്തു. കില  താനൂർ ബ്ലോക്ക് കോ ഓഡിനേറ്റർ നസ്‌ല തേജസ് ക്ലാസിന് നേതൃത്വം നൽകി.

പി.ടി.എ പ്രസിഡന്റ് പി.എം.അബ്ദുൽ ഹക്ക് അധ്യക്ഷം വഹിച്ചു. എസ്.എം.സി ചെയർമാൻ അബ്ദുൾ റഹീം, സ്റ്റാഫ് സെക്രട്ടറി ഇസ്മയിൽ പൂക്കയിൽ ,എസ്.ആർ.ജി.കൺവീനർ ഡോ. അനീസുദ്ദീൻ അഹമദ് എന്നിവർ ആശംസകൾ നേർന്നു. നോഡൽ ഓഫീസർ എ.സി തനൂജ ടീച്ചർ നന്ദിപറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}