സമൃദ്ധി - ജൈവ പച്ചക്കറി വിളവെടുപ്പും ഉദ്ഘാടനവുമായി കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്ത്

വേങ്ങര കുറ്റൂർ നോർത്ത് : നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം, നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന ഉദ്ദേശ്യ ലക്ഷ്യവുമായി വേങ്ങര കുറ്റൂർ നോർത്ത് കെ എം എച്ച്എസ്എസിൽ തുടങ്ങിയ സമൃദ്ധി ജൈവ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പും ഉദ്ഘാടനവും ഫെബ്രുവരി 24 വെള്ളിയാഴ്ച നടന്നു. 

അനുദിനം വിഷമയ മായിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങൾക്ക് അറുതി വരുത്താനുള്ള ചെറിയ ഒരു ശ്രമമാണ് ഇതിലൂടെ സ്കൂളിലെ കുട്ടികളും അധ്യാപകരും കാഴ്ചവച്ചത്. 

വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പിസി ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ കെ പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കെ വി ഉമ്മർ കോയ, പിടിഎ പ്രസിഡണ്ട് കെ കെ മൊയ്തീൻകുട്ടി, ഡെപ്യൂട്ടി എച്ച് എം  ഗീത എസ്, സ്റ്റാഫ് സെക്രട്ടറി സംഗീത, സ്കൂൾ ഡെപ്യൂട്ടി ലീഡർ ആദില, അധ്യാപികമാരായ അനുസ്മിത എസ് ആർ, സുഹ്റ  കെ കെ  എന്നിവർ സംബന്ധിച്ചു. 

വേങ്ങര കൃഷി ഓഫീസർ ജൈസൽ ബാബു പദ്ധതി വിശദീകരണം നടത്തി. ഗോപിക, മലർകൊടി, ഹനാൻ, സൂര്യ കൃഷ്ണ മിഥുൻ കൃഷ്ണ മുരുകേഷ് എന്നിവർ മികച്ച കുട്ടി കർഷകർക്കുള്ള അവാർഡിന് അർഹരായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}