വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും അടുക്കള ഉപകരണങ്ങളായ പുട്ട് കുറ്റി, സേവനായി, ട്രൈപാൻ തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്തു.
വിതരണ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീമിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഐസിഡിഎസ് സൂപ്പർവൈസർ തുടങ്ങിയവർ പങ്കെടുത്തു.